തിരുവനന്തപുരം:പോത്തൻകോട് 36 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞുമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത - സജി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ശ്രീദേവിനെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം (Pothencode newborn baby's Death).
പ്രസവ ശേഷം സുരിത പോത്തൻകോട് മഞ്ഞുമലയിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് സജിയെ വിവരം അറിയിച്ചു. ശേഷം സജി വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയെ പുതച്ചിരുന്ന ടവ്വൽ കിണറിന് പരിസരത്ത് നിന്ന് കണ്ടെത്തി (One Month old newborn baby found dead in a well)