കേരളം

kerala

ETV Bharat / state

സംസ്ഥാനത്തിന് 3,60,500 ഡോസ് കൊവിഡ് വാക്‌സിൻ കൂടി അനുവദിച്ചു - കേരളത്തിലെ കോവിഡ് വാക്സിൻ

ബുധനാഴ്ച എറണാകുളം തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ വാക്‌സിനുകള്‍ എത്തിക്കും. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്

Covid vaccination in kerala  Health Minister KK Shailaja  കേരളത്തിലെ കോവിഡ് വാക്സിൻ  ആരോഗ്യമന്ത്രി കെ കെ ശൈലജ
സംസ്ഥാനത്തിന് 3,60,500 ഡോസ് കൊവിഡ് വാക്‌സിൻ കൂടി അനുവദിച്ചു

By

Published : Jan 19, 2021, 8:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കൊവിഡ് വാക്‌സിൻ കൂടി അനുവദിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ബുധനാഴ്ച എറണാകുളം തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ വാക്‌സിനുകള്‍ എത്തിക്കും. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്.

ആലപ്പുഴ 19,000, എറണാകുളം 59,000, ഇടുക്കി 7,500, കണ്ണൂര്‍ 26,500, കാസര്‍കോട് 5,500, കൊല്ലം 21,000, കോട്ടയം 24,000, കോഴിക്കോട് 33,000, മലപ്പുറം 25,000, പാലക്കാട് 25,500, പത്തനംതിട്ട 19,000, തിരുവനന്തപുരം 50,500, തൃശൂര്‍ 31,000, വയനാട് 14,000 എന്നിങ്ങനെയാകും രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യുക. കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്‍റെ മൂന്നാം ദിനമായ ഇന്ന് 85,48 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.

എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങളിലുമായാണ് വാക്‌സിനേഷന്‍ നടന്നത്. ചൊവ്വാഴ്ച തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിൻ സ്വീകരിച്ചത്. തൃശൂര്‍ 759, ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂര്‍ 632, കാസര്‍കോട് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, വയനാട് 491 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

വാക്‌സിനേഷന്‍ ആരംഭിച്ച ശനിയാഴ്ച 8,062 പേരും ഞായറാഴ്ച 57 പേരും തിങ്കളാഴ്ച 7,891 പേരുമാണ് വാക്‌സിനെടുത്തത്. ഇതോടെ വാക്‌സിനേഷന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 24,558 ആയി. ഇതുവരെ ആര്‍ക്കും വാക്‌സിൻ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ കൂടി ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.

സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളുമാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉള്‍പ്പെടെ 3,75,610 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2,932 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 74,711 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

ABOUT THE AUTHOR

...view details