കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ ലംഘനം; രജിസ്റ്റർ ചെയ്‌തത് 3120 കേസുകൾ - violation of lock down case

3164 പേരെയാണ് ലോക്ക് ഡൗൺ ലംഘനത്തിന് അറസ്റ്റ് ചെയ്തത്

ലോക്ക് ഡൗൺ ലംഘനം  ലോക്ക് ഡൗൺ വാർത്ത  സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസ് 3120 കേസുകൾ  മാസ്‌ക് ധരിക്കാത്തതിന് കേസ്  lock down news  violation of lock down case  3120 cases registered in state for violation of lock down
ലോക്ക് ഡൗൺ ലംഘനം; ഇന്ന് മാത്രം രജിസ്റ്റർ ചെയ്‌തത് 3120 കേസുകൾ

By

Published : May 3, 2020, 10:48 PM IST

തിരുവനന്തപുരം: ലോക് ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഞായറാഴ്‌ച 3120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 3164 പേരെ അറസ്റ്റ് ചെയ്തു. 1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് 1533 കേസുകളാണ് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം സിറ്റി - 95, 86, 66

തിരുവനന്തപുരം റൂറല്‍ - 447, 461, 290

കൊല്ലം സിറ്റി - 307, 318, 227

കൊല്ലം റൂറല്‍ - 260, 260, 229

പത്തനംതിട്ട - 418, 489, 327

ആലപ്പുഴ- 154, 173, 98

കോട്ടയം - 106, 125, 19

ഇടുക്കി - 239, 130, 35

എറണാകുളം സിറ്റി - 32, 36, 11

എറണാകുളം റൂറല്‍ - 49, 35, 27

തൃശൂര്‍ സിറ്റി - 201, 237, 134

തൃശൂര്‍ റൂറല്‍ - 179, 217, 106

പാലക്കാട് - 148, 172, 101

മലപ്പുറം - 124, 148, 75

കോഴിക്കോട് സിറ്റി - 90, 90, 86

കോഴിക്കോട് റൂറല്‍ - 60, 17, 20

വയനാട് - 62, 7, 33

കണ്ണൂര്‍ - 127, 120, 35

കാസര്‍കോട് - 22, 43, 11

ABOUT THE AUTHOR

...view details