കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് പുതുതായി 30 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി - thiruvananthapurama containment zones

നിലവില്‍ ആകെ 222 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. അതേസമയം, കാസർകോട് ജില്ലയിലെ മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കി.

ഹോട്ട്‌സ്‌പോട്ടുകള്‍  തിരുവനന്തപുരം  സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകൾ  30 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍  ട്രിപ്പിള്‍ ലോക്ക് ഡൗണ്‍  Covid hotspot areas  kerala corona cases  covid 19  kasargod  thiruvananthapurama containment zones  triple lock down kerala
സംസ്ഥാനത്ത് പുതുതായി 30 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

By

Published : Jul 12, 2020, 7:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണത്തില്‍ വർധനവ്. ഇന്ന് 30 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മേഖലകളുടെ എണ്ണവും ഉയരുന്നത്. നിലവില്‍ ആകെ 222 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (ഒന്ന്, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (അഞ്ച്, ഒമ്പത്), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (ആറ്), രായമംഗലം (13, 14), കാവലങ്ങാട് (11) എന്നിവയും കാസർകോട് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (മൂന്ന്), പനത്തടി (11), കയ്യൂര്‍- ചീമേനി (11) എന്നിവയും പുതിയ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (അഞ്ച്), പായം (രണ്ട്), അഞ്ചരക്കണ്ടി (ഒമ്പത്), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (രണ്ട്), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (രണ്ട്), വല്ലാപ്പുഴ (അഞ്ച്, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (അഞ്ച്), ആതിരപ്പള്ളി (നാല്), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (ഒമ്പത്), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (നാല്, അഞ്ച്), കോട്ടയം ജില്ലയിലെ അയ്‌മനം (ആറ്) എന്നിവയാണ് മറ്റ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം മൂന്ന് പ്രദേശങ്ങളെ ഇന്ന് ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ വലിയപറമ്പ് (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍: വാര്‍ഡ് നാല്, ഏഴ്,10,13), മടിക്കൈ (രണ്ട്, 12), കാറഡുക്ക (നാല്, ഏഴ്, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്നും നീക്കിയിട്ടുള്ളത്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. ഏഴു ദിവസം കൂടി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുള്ള സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details