തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 10 വർഷം പൂർത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് ജീവനക്കാർക്ക് സ്ഥിരനിയമനം നൽകുന്നത്.
കെൽട്രോണിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും - kerala cabinet decision news
കെൽട്രോണിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ യോഗ തീരുമാനം.
നിലവിൽ 315 സ്ഥിരം ജീവനക്കാരും 971 കരാർ ജീവനക്കാരുമാണ് കെൽട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്. ഈ കരാറുകാരിൽ നിന്നുമാണ് 296 പേരെ സ്ഥിരമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആകും.
ഐഡന്‍റിറ്റി കാർഡ് പ്രിന്‍റിങ് വിഭാഗത്തിലെ 84 പേരടക്കം 256 പേരെയാണ് കെൽട്രോണിൽ മാത്രം സ്ഥിരപ്പെടുത്തുന്നത്. കെൽട്രോണിന്‍റെ അനുബന്ധ സ്ഥാപനമായ കണ്ണൂരിലെ കെൽട്രോൺ കോംപണന്‍റ് കോംപ്ലക്സിൽ 39 പേരെയും കെൽട്രോൺ ഇലക്ട്രോസെറാമിക്‌സ് ലിമിറ്റഡിലെ ഒരാളെയും സ്ഥിരപ്പെടുത്തുന്നുണ്ട്.