കേരളം

kerala

ETV Bharat / state

28 ഡോക്ടര്‍മാരെ സംസ്ഥാന സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു - veena george news

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വീണ ജോർജ് വാർത്തകൾ 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു അനധികൃതമായി വിട്ടു നിന്ന ഡോക്ടർമാരെ പിരിച്ചുവിട്ടു കൊവിഡ് വാർത്തകൾ ആരോഗ്യ വകുപ്പ് വാർത്തകൾ kerala covid news doctors suspended from service veena george news health department news kerala
വർഷങ്ങളായി സർവീസിൽ നിന്ന് വിട്ടുനിന്നു; 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

By

Published : Jun 19, 2021, 5:32 PM IST

തിരുവനന്തപുരം:അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.

Also Read: ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച് തെലങ്കാന

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിപ്പ് നല്‍കി. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഉടന്‍ തന്നെ സര്‍വീസില്‍ പ്രവേശിക്കണമെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details