തിരുവനന്തപുരം: ലോക്ക്ഡൗണില്‍ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള പൊലീസിന്‍റെ ഓൺലൈൻ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേർ. തിങ്കളാഴ്ച രാവിലെ 11 വരെയുള്ള കണക്കാണിത്. ഇതിൽ 2,27,90 പേർക്ക് യാത്രാനുമതി നൽകി. 1,40,642 പേർക്ക് അനുമതി നിഷേധിച്ചു. 9,21,96 അപേക്ഷകൾ പരിഗണനയിലാണ്.
ലോക്ക്ഡൗൺ : ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേർ
ഇ-പാസ് വളരെ അത്യാവശ്യമുള്ള യാത്രകൾക്ക് മാത്രമെന്ന് ലോക്നാഥ് ബഹ്റ.
ലോക്ക്ഡൗൺ: ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 255628 പേർ
കൂടുതൽ വായിക്കാൻ:ഇന്നലെത്തേതു പോലെയല്ല ഇന്ന്... പുറത്തിറങ്ങാനുള്ള നിയമം കൂടുതല്‍ കര്‍ശനം
വളരെ അത്യാവശ്യമുള്ള യാത്രകൾക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇ-പാസ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.