കേരളം

kerala

ETV Bharat / state

കേരളത്തിൽ 24 പുതിയ ഹോട്ട്സ്‌പോട്ടുകൾ - ഹോട്ട്സ്‌പോട്ടുകൾ

21പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ സംസ്ഥാനത്ത് 571 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

new hotspot  kerala hotspot  hotspots in kerala  പുതിയ ഹോട്ട്സ്‌പോട്ടുകൾ  ഹോട്ട്സ്‌പോട്ടുകൾ  കേരളം ഹോട്ട്സ്‌പോട്ട്
കേരളത്തിൽ 24 പുതിയ ഹോട്ട്സ്‌പോട്ടുകൾ

By

Published : Aug 17, 2020, 6:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 24 പുതിയ ഹോട്ട്സ്‌പോട്ടുകൾ ഏർപ്പെടുത്തി. രോഗികളുടെ എണ്ണം കൂടിയ പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ വണ്ടാഴി (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളത്തെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22), തൃശൂരിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട്ടിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂരിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയത്തെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. 21 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ സംസ്ഥാനത്ത് 571 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

ആലപ്പുഴയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുൻസിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്‌ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂരിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലത്തെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളത്തെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ടയിലെ പള്ളിക്കല്‍ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍‌മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കി.

ABOUT THE AUTHOR

...view details