കേരളം

kerala

ETV Bharat / state

7 ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ് ; തീരുമാനം മന്ത്രിസഭായോഗത്തില്‍ - higher secondary extra seat

അധിക സീറ്റ് അനുവദിച്ചിരിക്കുന്നത് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍

20 percent extra seats for Plus One in seven districts  extra seats for Plus One in seven districts  20 percent extra seats for Plus One  extra seats for Plus One  ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ്  പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ്  പ്ലസ് വണ്ണിന് അധിക സീറ്റ്  ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റ്  അധിക സീറ്റ്  പ്ലസ് വൺ സീറ്റ്  ഹയര്‍സെക്കൻഡറി  ഹയര്‍സെക്കൻഡറി സീറ്റ്  ഹയര്‍സെക്കൻഡറി അധിക സീറ്റ്  higher secondary  higher secondary extra seat  plus one seat
ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ്

By

Published : Sep 1, 2021, 6:27 PM IST

തിരുവനന്തപുരം :ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ സ്‌കൂളുകളിലാണ് അധിക സീറ്റ് അനുവദിച്ചിരിക്കുന്നത്.

ALSO READ:'വൃക്കയ്‌ക്കും കരളിനുമൊന്നും ക്രിമിനൽ പശ്ചാത്തലമില്ല' ; പ്രതിയുടെ അവയവദാനം നിഷേധിച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതി

2021ലെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍, എയ്‌ഡഡ് ഹയര്‍സെക്കൻഡറി സ്‌കൂളുകളില്‍ അധിക സീറ്റ് ലഭിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിന് കടുത്ത പ്രതിസന്ധിയുള്ള ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചിരിക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് പോലും സീറ്റ് ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.

ABOUT THE AUTHOR

...view details