കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി - 20 new hotspots in the state

ഒരു പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി  ഹോട്ട്‌സ്‌പോട്ട്  തിരുവനന്തപുരം  20 new hotspots in the state  hotspot
സംസ്ഥാനത്ത് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

By

Published : Jul 20, 2020, 7:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും വര്‍ധിക്കുന്നു. ഇന്ന് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടെയിന്‍മെന്‍റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 337 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details