നെയ്യാറ്റിൻകരയിൽ 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി - Neyyattinkara
തൃശൂർ ചാലക്കുടി സ്വദേശി രാജീവാണ് പിടിയിലായത്.
നെയ്യാറ്റിൻകരയിൽ 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽകെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. തൃശൂർ ചാലക്കുടി സ്വദേശി രാജീവാണ് പിടിയിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്ക് ഇടയിലായിരുന്നു കാശ് കണ്ടെത്തിയത്. 500 ന്‍റെയും 2000ന്‍റെയും നോട്ടുകൾ ആണ് പിടിച്ചെടുത്തത്. പ്രതിയെ അമരവിള എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.