തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് രണ്ട് വിദ്യാര്‍ഥികൾക്ക് പരിക്ക്. തിരുവന്തപുരം മോഡല്‍ സ്കൂള്‍ വിദ്യാര്‍ഥി അര്‍ഷാദ് (14), തിരുവനന്തപുരം ചാക്ക ഐടിഐ വിദ്യാര്‍ഥി ഷംനാദ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോവളം സ്വദേശികളായ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ബസിൻ്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ വിദ്യാര്‍ഥികൾക്ക് പരിക്ക്
കെഎസ്ആര്‍ടിസി ബസിൻ്റെ വാതില്‍ തുറന്ന് രണ്ട് വിദ്യാര്‍ഥികൾ പുറത്തേക്ക് വീണു. അര്‍ഷാദ് (14) , ഷംനാദ് (18) എന്നിവർക്കാണ് പരിക്കേറ്റത്.
ബസിൻ്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ വിദ്യാര്‍ഥികൾക്ക് പരിക്ക്
രാവിലെ ഒമ്പത് മണിയോടെ പൂവാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൻ്റെ വാതിൽ കോവളം ജംഗ്ഷന് സമീപം തനിയെ തുറക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഉടന്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഷംനാദിൻ്റെ വലത് കാലില്‍ പൊട്ടലുണ്ട്. ഇരുവരുടെയും നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.