യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം; രണ്ട് പേര്‍ കൂടി കീഴടങ്ങി - tvm university case
ഏഴാം പ്രതി മുഹമ്മദ് ഇബ്രാഹിം, പതിനാറാം പ്രതി നന്ദകിഷോര്‍ എന്നിവരാണ് കീഴടങ്ങിയത്.
യൂണിവേഴ്‌സിറ്റി കോളേജ്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കീഴടങ്ങി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് കേസിലെ ഏഴാം പ്രതിയും തിരുവനന്തപുരം എസ്.എം.ലോക്ക് സ്വദേശിയുമായ മുഹമ്മദ് ഇബ്രാഹിമും, പതിനാറാം പ്രതിയും തിരുവനന്തപുരം പേയാട് സ്വദേശിയുമായ നന്ദകിഷോറും കീഴടങ്ങിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. കേസില്‍ 19 പ്രതികളാണുള്ളത്.