തിരുവനന്തപുരത്ത് 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - latest thiruvananthapuram
ഒരാൾ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സ്വദേശിയും, മറ്റൊരാൾ തമിഴ്‌നാട് അതിർത്തിയായ കാരക്കോണത്തിന് സമീപം മേൽപ്പാല സ്വദേശിയും ആണ്. താലൂക്കിൽ ജാഗ്രതാ നിർദേശം നൽകി.
തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സ്വദേശിയും, മറ്റൊരാൾ തമിഴ്‌നാട് അതിർത്തിയായ കാരക്കോണത്തിന് സമീപം മേൽപ്പാല സ്വദേശിയും ആണ്. മേൽപ്പാല സ്വദേശി പാറശ്ശാല താലൂക്ക് ആശുപത്രിയിലും, ഇയാളുടെ മകൾ ജോലി നോക്കുന്ന നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതേ ആശുപത്രിയിൽ തന്നെ മൂന്നുകല്ലിൻമൂട് സ്വദേശിയും ചികിത്സയ്ക്ക് എത്തിയിരുന്നു. താലൂക്കിൽ ആരോഗ്യപ്രവർത്തകർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.