തിരുവനന്തപുരം:സംസ്ഥാനത്ത് 1989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4539 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ കൂടി പരിശോധനാഫലം നെഗറ്റീവ് ആയി. 24,380 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതേവരെ സംസ്ഥാനത്ത് 10,82,668 പേരാണ് രോഗ മുക്തരായത്.
വിവിധ ജില്ലകളിലായി 1,27,105 പേരാണിപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,359 പേര്‍ ക്വാറന്‍റൈനിലും 3746 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 534 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), ദക്ഷിണാഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തി.