തിരുവനന്തപുരം: കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ ഉള്‍പ്പെടെ തിരുവനന്തപുരം സിറ്റിയിലെ 19 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ പൊലീസുകാര്‍ക്കായി തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ സിറ്റി പൊലീസ് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഗണ്‍മാനും കൊവിഡ് സ്ഥിരീകരിച്ചു. തുമ്പ പൊലീസ് സ്റ്റേഷനിലെ 11 പൊലീസുകാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
അസിസ്റ്റന്‍റ് കമ്മിഷണർ ഉള്‍പ്പെടെ തിരുവനന്തപുരത്ത് 19 പൊലീസുകാര്‍ക്ക് കൊവിഡ്
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഗണ്‍മാനും കൊവിഡ് സ്ഥിരീകരിച്ചു. തുമ്പ പൊലീസ് സ്റ്റേഷനിലെ 11 പൊലീസുകാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം
മന്ത്രി കെ.ടി. ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരെ തടയുന്നതിനുള്ള പൊലീസ് സന്നാഹത്തിൽ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ സുനീഷ് ബാബു ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സമരങ്ങളില്‍ പങ്കെടുത്തവരും ആശങ്കയിലാണ്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടുന്ന സബ് ഡിവിഷന്‍ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് കീഴിലാണ്.