തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ 17 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയും, കാമുകൻ മൈലച്ചൽ സ്വദേശി സുബിത്തും (21) വെള്ളറട പൊലീസിന്‍റെ കസ്റ്റഡിയിലായത്.
ഒരു മാസം മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയുമായി പ്രണയം നടിച്ച് വീട്ടിലെത്താറുള്ള സുബിത്ത് കുട്ടിയുടെ അമ്മയുമായി ഇഷ്‌ടത്തിൽ ആകുകയും അമ്മയുമായി ഒളിച്ചോടുകയും ചെയ്‌തിരുന്നു. യുവാവ് വീട്ടിൽ വരുന്ന സമയത്ത് അമ്മയുടെ ഒത്താശയോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.