തിരുവനന്തപുരം: ജില്ലയിൽ കെവിഡ് 19 ന്‍റെ ലക്ഷണങ്ങളുള്ളവരുടെ പരിശോധനക്ക് അയച്ച 30 സാമ്പിളുകളിൽ 17 എണ്ണത്തിന്‍റെ ഫലം നെഗറ്റീവെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ. ബാക്കി സാമ്പിളുകളുടെ പരിശോധന ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ കൊവിഡ് ബാധിച്ച ഡോക്ടറുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 124 ആയി. ഇതിൽ 54 പേർ രോഗ സാധ്യത കൂടിയ ഹൈ റിസ്ക് വിഭാഗത്തിലും 70 പേർ രോഗ സാധ്യത കുറഞ്ഞ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെട്ടവരാണ്.
തിരുവനന്തപുരത്ത് 17 സാമ്പിളുകൾ നെഗറ്റീവ്; ജാഗ്രത തുടരുന്നതായി കലക്ടർ - TVM Collector
കൊവിഡ് ബാധിച്ച ഡോക്ടറുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 124 ആയി. ഇതിൽ 54 പേർ രോഗ സാധ്യത കൂടിയ ഹൈ റിസ്ക് വിഭാഗത്തിലും 70 പേർ രോഗ സാധ്യത കുറഞ്ഞ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെട്ടവരാണ്.

തിരുവനന്തപുരത്തെ പരിശോദനക്കയച്ച 17 സാമ്പിളുകൾ നെഗറ്റീവ്; ജാഗ്രത തുടരുന്നതായി കലക്ടർ
തിരുവനന്തപുരത്തെ പരിശോദനക്കയച്ച 17 സാമ്പിളുകൾ നെഗറ്റീവ്; ജാഗ്രത തുടരുന്നതായി കലക്ടർ
ശ്രീ ചിത്രയിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയൻ പൗരന് കൊവിഡ് സ്ഥിരീകരിച്ച വർക്കലയിലും ജാഗ്രത തുടരുകയാണ്. ഇയാളുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമവും ഊർജ്ജിതമാക്കി. അതിനിടെ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1584 ആയി. ഇതിൽ 680 പേർ വീടുകളിലും 66 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 222 പേർ ഇന്ന് മാത്രം നിരീക്ഷണത്തിലായതായും കലക്ടർ.