കേരളം

kerala

ETV Bharat / state

156-ാം അയ്യന്‍കാളി ജയന്തിയാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു - പുഷ്‌പാർച്ചന

അയ്യന്‍കാളി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി.

156ാമത് അയ്യന്‍കാളി ജയന്തിയാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു

By

Published : Aug 28, 2019, 5:40 PM IST

തിരുവനന്തപുരം: അയ്യൻകാളിയുടെ 156-ാം ജയന്തിയാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനനഗരിയില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങ് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്‌തു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സോമപ്രസാദ് എംപി, ബി സത്യൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. അയ്യൻകാളി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

156ാമത് അയ്യന്‍കാളി ജയന്തിയാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജയന്തി ആഘോഷങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. നിരവധി സംഘടനകളുടെ നേതൃത്വത്തിൽ അയ്യൻകാളി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

ABOUT THE AUTHOR

...view details