15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം - kerala motor vehicle act
അതേസമയം വൈദ്യുതി, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി എന്നിവയിലേക്ക് ഓട്ടോറിക്ഷകള്‍ മാറിയാല്‍ സര്‍വീസിന് തടസമില്ല
15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം
തിരുവനന്തപുരം: 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിനുപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണ് വ്യവസ്ഥ ബാധകമാകുക. വായുമലനീകരണം നിയന്ത്രിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം കണക്കിലെടുത്താണ് നടപടി. അതേസമയം 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോറിക്ഷകള്‍ വൈദ്യുതി, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി എന്നിവയിലേക്ക് മാറിയാല്‍ സര്‍വീസ് നടത്തുന്നതിന് തടസമില്ല.