തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 15 സർക്കിൾ ഇൻസ്പെക്ടർ തസ്തികകൾ കൂടി അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് പുതിയ സൈബർ പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി ആയത്.
സംസ്ഥാനത്ത് പുതിയ 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി - cyber police stations
തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് പുതിയ സൈബർ പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി ആയത്
![സംസ്ഥാനത്ത് പുതിയ 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സംസ്ഥാനത്ത് പുതിയ 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി ആഭ്യന്തര വകുപ്പ് cyber police stations 15 new cyber police stations](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9292284-thumbnail-3x2-crime.jpg)
സംസ്ഥാനത്ത് പുതിയ 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി
വർധിച്ചുവരുന്ന സൈബർ ക്രൈം കേസുകൾ കൈകാര്യം ചെയ്യുന്നതിന് നിലവിലെ സജ്ജീകരണങ്ങൾ അപര്യാപ്തമായതിനാലാണ് പുതിയ സൈബർ ക്രൈം സ്റ്റേഷനുകൾ അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. അപര്യാപ്തത ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി വിശദമായ കത്ത് ആഭ്യന്തര വകുപ്പിന് നൽകിയിരുന്നു.