കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച 14 പേർ അറസ്റ്റിൽ - തിരുവനന്തപുരം:

ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയുള്‍പ്പെടെ 267 ഉപകരണങ്ങള്‍ പിടിച്ചെടുത്തു

14 arrested for spreading child nudity  ഓപ്പറേഷന്‍ പി ഹണ്ട്,  തിരുവനന്തപുരം:  14 പേര്‍ അറസ്റ്റില്‍
ഓപ്പറേഷന്‍ പി ഹണ്ട്

By

Published : Apr 4, 2022, 12:31 PM IST

തിരുവനന്തപുരം:ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിൽ 14 പേര്‍ അറസ്റ്റില്‍. ഇന്‍റര്‍ പോളിന്‍റെ സഹായത്തോടെ 442 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഐടി മേഖലയിലടക്കം ജോലി ചെയ്യുന്നവരാണിവര്‍.

ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയുള്‍പ്പെടെ 267 ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയിലൂടെ പിടിച്ചെടുത്ത ഉപകരണങ്ങളിലെ ദൃശ്യങ്ങളില്‍ ചിലത് ഡിലിറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. അവരെയും പിടികൂടിയിട്ടുണ്ട്. അത്തരം ചിത്രങ്ങള്‍ വീണ്ടെടുക്കുന്നതിന് വിശദമായ പരിശോധന നടത്തും. കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. നവ മാധ്യമ ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും പണത്തിന് വേണ്ടി വില്‍പന നടത്തുകയും ചെയ്യുന്നവരാണിവരെന്ന് പൊലീസ് പറയുന്നു.

2022ല്‍ ഇത് രണ്ടാം തവണയാണ് ഓപ്പറേഷന്‍ പി ഹണ്ട് നടത്തുന്നത്. നേരത്തെ നടന്ന പരിശോധനകളില്‍ 22 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2017 മുതലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് കര്‍ശന പരിശോധന ആരംഭിച്ചത്. ഇത്തരത്തില്‍ 5 വര്‍ഷത്തിനിടെ നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ ഇതുവരെ 300 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 1296 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2146 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

also read: 15 വര്‍ഷത്തെ കാത്തിരിപ്പ്, ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍; ആഹ്ളാദത്തിനിടയിലും വെല്ലുവിളിയായി കടബാധ്യത

ABOUT THE AUTHOR

...view details