കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 13,832 പേര്‍ക്ക് കൂടി കൊവിഡ്; 171 മരണം - covid in kerala

kerala covid  covid updates  കേരള കൊവിഡ്  കൊവിഡ്  കൊവിഡ്19  covid  covid19  today covid  ഇന്നത്തെ കൊവിഡ്  സംസ്ഥാനത്തെ കൊവിഡ്  state covid  statewise covid  covid in kerala  കേരളത്തിലെ കൊവിഡ്
കേരളത്തിലെ കൊവിഡ്

By

Published : Jun 12, 2021, 6:01 PM IST

Updated : Jun 12, 2021, 7:33 PM IST

17:23 June 12

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 25,75,769 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13,832 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 2,11,26,248 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. 171 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 10,975 ആയി ഉയർന്നു.

12,986 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 25,75,769 ആയി. 1,29,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം-2234, കൊല്ലം-1592, എറണാകുളം-1539, മലപ്പുറം-1444, പാലക്കാട്-1365, തൃശൂര്‍-1319, കോഴിക്കോട്-927, ആലപ്പുഴ-916, കോട്ടയം-560, കാസര്‍ഗോഡ്-475, കണ്ണൂര്‍-442, പത്തനംതിട്ട-441, ഇടുക്കി-312, വയനാട്-266 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്‌ച രോഗബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം-2103, കൊല്ലം-1585, എറണാകുളം-1483, മലപ്പുറം-1380, പാലക്കാട്-935, തൃശൂര്‍-1305, കോഴിക്കോട്-901, ആലപ്പുഴ-909, കോട്ടയം-538, കാസര്‍ഗോഡ്-473, കണ്ണൂര്‍-397, പത്തനംതിട്ട-427, ഇടുക്കി-297, വയനാട്-253 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

തിരുവനന്തപുരം, കണ്ണൂര്‍ 14 വീതം, പത്തനംതിട്ട-8, എറണാകുളം-7, തൃശൂര്‍-6, കൊല്ലം, പാലക്കാട് 4 വീതം, വയനാട്-3, കാസര്‍ഗോഡ്-2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം-2167, കൊല്ലം-1666, പത്തനംതിട്ട-688, ആലപ്പുഴ-1468, കോട്ടയം-259, ഇടുക്കി-314, എറണാകുളം-2718, തൃശൂര്‍-1263, പാലക്കാട്-2054, മലപ്പുറം-2921, കോഴിക്കോട്-1348, വയനാട്-285, കണ്ണൂര്‍-652, കാസര്‍ഗോഡ്-369 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,897 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 31,103 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2132 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 12, 2021, 7:33 PM IST

ABOUT THE AUTHOR

...view details