കേരളം

kerala

ETV Bharat / state

അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൂടി കൊവിഡ്‌; സ്ഥിതി ഗൗരവമെന്ന് ആരോഗ്യ വകുപ്പ് - covid cases

നാലില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയെന്ന ഗൗരവമായ അവസ്ഥയാണ് അഞ്ചുതെങ്ങിലെന്ന് ഡിഎംഒ ഡോ. ഷീനു

അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൂടി കൊവിഡ്  സ്ഥിതി ഗൗരവമെന്ന് ആരോഗ്യ വകുപ്പ്  ആരോഗ്യ വകുപ്പ്  തിരുവനന്തപുരം  കൊവിഡ് 19  covid cases  thiruvananthapuram
അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൂടി കൊവിഡ്‌; സ്ഥിതി ഗൗരവമെന്ന് ആരോഗ്യ വകുപ്പ്

By

Published : Aug 8, 2020, 5:16 PM IST

തിരുവനന്തപുരം:അഞ്ചുതെങ്ങില്‍ ആശങ്ക പടര്‍ത്തി കൊവിഡ്‌ വ്യാപനം. പുതിയതായി 125 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികളുമുണ്ട്. ലാർജ് ക്ലസ്റ്ററായ അഞ്ചുതെങ്ങിൽ രോഗം അതിവേഗം വ്യാപിക്കുകയാണ്. സാമൂഹ്യ വ്യാപനത്തിലേക്ക് പോകുന്ന ഗുരുതര അവസ്ഥയാണിവിടെയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

476 സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് 125 പേര്‍ക്ക് രോഗം കണ്ടെത്തിയത്. നാലില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയെന്ന ഗൗരവമായ അവസ്ഥയാണ് അഞ്ചുതെങ്ങിലെന്ന് ഡിഎംഒ ഡോ. ഷീനു പറഞ്ഞു. രണ്ട് ദിവസം മുമ്പ് അഞ്ചുതെങ്ങില്‍ 444 സാമ്പിള്‍ പരിശോധിച്ചതില്‍ 104 പേര്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന അഞ്ചുതെങ്ങിൽ രോഗവ്യാപനം ആശങ്കപ്പെടുന്നതാണ്.

ABOUT THE AUTHOR

...view details