തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച 1242 പേര്‍ക്ക് കൂടി കൊവിഡ് 19. രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20,323 പേര്‍ ചികിത്സയിലുണ്ട്. 38,887 പേര്‍ ഇതുവരെ രോഗമുക്തി നേടി. 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍ വന്നു. 624 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്തെ 11 മരണങ്ങള്‍ കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 1,83,448 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,66,411 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലുമാണ്. 17,037 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 1877 പേരെ തിങ്കളാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
24 മണിക്കൂറിനിടെ 26,186 സാമ്പിളുകള്‍ പരിശോധിച്ചു. 14,46,380 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,64,443 സാമ്പിളുകളും പരിശോധനക്കയച്ചു.
ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം 182, മലപ്പുറം 169, എറണാകുളം 165, കാസര്‍കോട് 118, കൊല്ലം 112, പാലക്കാട് 99, കോട്ടയം 89, കോഴിക്കോട് 81, കണ്ണൂര്‍ 76, ആലപ്പുഴ 60, തൃശൂര്‍ 46, വയനാട് 20, ഇടുക്കി 19, പത്തനംതിട്ട ആറ് പേര്‍ക്കും ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചു.
- തിരുവനന്തപുരം 158, മലപ്പുറം 154, കാസര്‍ഗോഡ് 101, കൊല്ലം 94, പാലക്കാട് 71, കോട്ടയം 86, കോഴിക്കോട് 66, കണ്ണൂര്‍ 65, ആലപ്പുഴ 55, തൃശൂര്‍ 42, വയനാട് 18, ഇടുക്കി 11, പത്തനംതിട്ട ആറ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
- 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 17, എറണാകുളത്ത് ആറ്, മലപ്പുറത്ത് നാല് , കോഴിക്കോട് മൂന്ന്, കാസര്‍കോട് രണ്ട് ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
- രോഗബാധിതരായി ചികിത്സയിലായിരുന്ന 1238 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 170, കൊല്ലം 53, പത്തനംതിട്ട 31, ആലപ്പുഴ 150, കോട്ടയം 63, ഇടുക്കി 48, എറണാകുളം 142, തൃശൂര്‍ 62, പലക്കാട് 120, മലപ്പുറം 116, കോഴിക്കോട് 130, വയനാട് 25, കണ്ണൂര്‍ 45, കാസര്‍കോട് 83 പേരുടെയും ഫലമാണ് തിങ്കളാഴ്‌ച നെഗറ്റീവായത്.