കായികമേഖലക്കും യുവജനക്ഷേമത്തിനും 120 കോടി - 120 for sports and youth welfare
2020-21ൽ കായികരംഗത്തെ സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകാൻ പോകുന്നുവെന്ന് ധനമന്ത്രി.
കായികമേഖലക്കും യുവജനക്ഷേമത്തിനും 120 കോടി
തിരുവനന്തപുരം: 2020-21ൽ സംസ്ഥാനത്തെ കായികരംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 120 കോടി രൂപയാണ് കായികത്തിനും യുവജനേക്ഷമത്തിനുമായി നീക്കിവെക്കുന്നത്. സ്‌പോർട്‌സ് കൗൺസിലിന് 33 കോടി രൂപ അനുവദിക്കും.കേരളത്തിലെ സ്പോർട്സ് സൗകര്യങ്ങളില്‍ വലിയൊരു കുതിപ്പുണ്ടാകാന്‍ പോകുന്ന വർഷമാണ് 2020-2021 എന്നും ധനമന്ത്രി പറഞ്ഞു. ആറളെത്ത യോഗ കേന്ദ്രത്തിന് 2 കോടി അനുവദിക്കും.