തിരുവനന്തപുരം:പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കായി 170 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. കൊവിഡ് മഹാമാരി പ്രവാസികൾക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ 14,32,736 പ്രവാസികൾ തിരിച്ചെത്തുകയും ഇതിൽ ഏറെ പേർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു.
പ്രവാസികൾക്ക് 170 കോടി
തെഴിൽ നഷ്‌ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പ്രാപ്തരാക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയാണ് നോർക്ക സെൽപ് എംപ്ലോയ്‌മെന്‍റ് സ്‌കീം. ഈ പദ്ധതി പ്രകാരം കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്‌പ നൽകുമെന്ന് ധനമന്ത്രി കെഎൻ. ബാലഗോപാൽ. ഇതിന്‍റെ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപയായി വകയിരുത്തുമെന്നും ധനമന്ത്രി.
Last Updated : Jun 4, 2021, 12:33 PM IST