കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 11,584 പേര്‍ക്ക് കൂടി കൊവിഡ്; 206 മരണം - സംസ്ഥാനത്ത് കൊവിഡ്

kerala covid  todays covid  കേരളത്തിലെ കൊവിഡ്  കൊവിഡ്  സംസ്ഥാനത്ത് കൊവിഡ്  covid in kerala
സംസ്ഥാനത്ത് 11,584 പേര്‍ക്ക് കൂടി കൊവിഡ്; 206 മരണം

By

Published : Jun 13, 2021, 5:58 PM IST

Updated : Jun 13, 2021, 7:36 PM IST

17:26 June 13

ചികിത്സയിലായിരുന്ന 17,856 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം25,93,625 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 11,584  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 206 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണം 11,181  ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 2,12,20,925 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,856 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം25,93,625  ആയി. 1,23,003 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.  

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനെയാണ് ഞായറാഴ്ച രോഗം ബാധിച്ചവരുടെ എണ്ണം.  

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം-1640, തൃശൂര്‍0-357, കൊല്ലം-1303, എറണാകുളം-1051, പാലക്കാട്-646, മലപ്പുറം-952, കോഴിക്കോട്-880, ആലപ്പുഴ-657, കണ്ണൂര്‍-562, കോട്ടയം-592, കാസര്‍കോട്- 412, ഇടുക്കി-395, പത്തനംതിട്ട-215, വയനാട്-131 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍-17, തൃശൂര്‍-10, എറണാകുളം-7, തിരുവനന്തപുരം, കൊല്ലം, വയനാട് 6 വീതം, പാലക്കാട്- 4, മലപ്പുറം, കാസര്‍കോട് 3 വീതം, കോട്ടയം-2, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം-2315, കൊല്ലം-1878, പത്തനംതിട്ട-619, ആലപ്പുഴ-1123, കോട്ടയം-846, ഇടുക്കി-500, എറണാകുളം-2332, തൃശൂര്‍-1227, പാലക്കാട്-1744, മലപ്പുറം-2226, കോഴിക്കോട് -1509, വയനാട്-307, കണ്ണൂര്‍-678, കാസര്‍കോട്‌- 552 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,38,215  പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,07,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 30,675 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2309 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 882 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 13, 2021, 7:36 PM IST

ABOUT THE AUTHOR

...view details