കേരളം

kerala

ETV Bharat / state

വിഴിഞ്ഞം തുറമുഖ സമരം; ഇന്ന് പത്താംദിനം

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ. ഇന്ന് സമരത്തിന്‍റെ പത്താം ദിവസമാണ്. സമരക്കാരുമായി സര്‍ക്കാര്‍ മൂന്ന് വട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

viazhinjam  vizhinjam port protest  trivandrum  Fisherman protest  വിഴിഞ്ഞം തുറമുഖ സമരം  ഇന്ന് പത്താംദിനം  മത്സ്യത്തൊഴിലാളികൾ  മൂന്ന് വട്ടം ചര്‍ച്ച  ബാരിക്കേഡുകള്‍ തകര്‍ത്തു  വെട്ടുകാട്  ചെറിയതുറ  വലിയതുറ
വിഴിഞ്ഞം തുറമുഖ സമരം; ഇന്ന് പത്താംദിനം

By

Published : Aug 25, 2022, 2:17 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം പത്താം ദിവസവും തുടരുന്നു. പ്രതിഷേധം ഇന്ന് അക്രമാസക്തമായി. പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ട് പ്രതിഷേധക്കാര്‍ ഇന്നും പദ്ധതി പ്രദേശത്തേക്ക് കടന്ന് കയറി.

viazhinjam vizhinjam port protest trivandrum Fisherman protest വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താംദിനം മത്സ്യത്തൊഴിലാളികൾ മൂന്ന് വട്ടം ചര്‍ച്ച ബാരിക്കേഡുകള്‍ തകര്‍ത്തു

സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ചിരുന്ന പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. അതിനു ശേഷം തുറമുഖത്ത് നിര്‍മാണം നടക്കുന്ന പ്രദേശത്തെ ഗേറ്റും കടന്ന് പദ്ധതി പ്രദേശത്ത് എത്തി. വെട്ടുകാട്, ചെറിയതുറ, വലിയതുറ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പേരാണ് ഇന്ന് പ്രതിഷേധവുമായി എത്തിയത്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

സമരക്കാരുമായി സര്‍ക്കാര്‍ മൂന്ന് വട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് വിശദമായ പഠനം നടത്തണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിലാണ് ഇപ്പോഴും തര്‍ക്കമുള്ളത്. പുനരധിവാസം, നഷ്‌ടപരിഹാരം എന്നിവയില്‍ ധാരണയായിട്ടുണ്ട്. നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതു വരെ സമരം നടത്താനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

ഈ മാസം 31 വരെ നടത്തേണ്ട സമരത്തിന്‍റെ രീതികളെല്ലാം ഇതിനകം തന്നെ തീരുമാനമായിട്ടുണ്ട്.

ABOUT THE AUTHOR

...view details