കേരളം

kerala

ETV Bharat / state

നൂറുദിന കര്‍മ്മ പദ്ധതി; നാല്‌ എക്‌സൈസ് ഓഫീസുകള്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - chief minister pinarayi vijayan

വ്യാജമദ്യ ലോബികള്‍ക്കും മയക്കുമരുന്ന് സംഘങ്ങൾക്കും കേരളത്തിൽ ഇടമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതി  നാല്‌ എക്സൈസ് ഓഫീസുകള്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു  എക്സൈസ് ഓഫീസുകള്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു  കേരളത്തിലെ എക്സൈസ് ഓഫീസുകള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  chief minister inaugurates four excise offices  chief minister pinarayi vijayan  100 days government program
സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതി; നാല്‌ എക്സൈസ് ഓഫീസുകള്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

By

Published : Oct 13, 2020, 6:59 PM IST

Updated : Oct 13, 2020, 7:11 PM IST

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പുതിയതായി നിർമിച്ച നാല് എക്സൈസ് ഓഫീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. വ്യാജമദ്യ ലോബികള്‍ക്കും മയക്കുമരുന്ന് സംഘങ്ങൾക്കും കേരളത്തിൽ ഇടമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വേരുറപ്പിക്കാൻ ലഹരി മാഫിയ വലിയ തോതിൽ ശ്രമിക്കുന്നുണ്ട്. ലഹരി വിതരണത്തിനും ഉപയോഗത്തിനുമെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളാണ് ലഹരി മാഫിയകൾ നടത്തുന്നത്.

നൂറുദിന കര്‍മ്മ പദ്ധതി; നാല്‌ എക്‌സൈസ് ഓഫീസുകള്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

എത്ര ശക്തമായാണ് അവർ നീങ്ങുന്നതെന്ന് വിലയിരുത്തി അതിനെതിരായ നടപടികളിലേക്ക് കടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനകൾ ശക്തമാക്കുന്നതിനൊപ്പം ബോധവൽക്കരണവും ശക്തമാക്കണം. മദ്യവർജ്ജനത്തിലൂടെ ലഹരിമുക്തമായ നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Oct 13, 2020, 7:11 PM IST

ABOUT THE AUTHOR

...view details