കേരളം

kerala

ETV Bharat / state

ഒരു വര്‍ഷത്തിനുള്ളില്‍ 10 മേല്‍പ്പാലം; 251 കോടിയുടെ പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘടനം ചെയ്‌തു - fly over bridge built news

ലെവല്‍ ക്രോസ് മുക്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക

മേല്‍പ്പാലം നിര്‍മിച്ചു വാര്‍ത്ത  10 മേല്‍പ്പാലം വാര്‍ത്ത  fly over bridge built news  10 fly over bridge news
മേല്‍പ്പാലം

By

Published : Jan 23, 2021, 5:08 PM IST

Updated : Jan 23, 2021, 5:20 PM IST

തിരുവനന്തപുരം:ലെവല്‍ ക്രോസ് മുക്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിഫ്‌ബി വഴി 251 കോടി രൂപ ചെലവില്‍ ആറ് ജില്ലകളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. ലെവൽ ക്രോസ് മുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ 10 മേല്‍പ്പാലം; പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നടത്തി മുഖ്യമന്ത്രി

പദ്ധതികൾ പൂർണ്ണമാകുന്നതോടെ പ്രധാനപ്പെട്ട നിരത്തുകളിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. റോഡ‍്‌സ് ആന്‍റ് ബ്രിഡ്‌ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.

Last Updated : Jan 23, 2021, 5:20 PM IST

ABOUT THE AUTHOR

...view details