തിരുവനന്തപുരം:സംസ്ഥാനത്തെ വാക്സിൻ നിർമ്മാണം സംബന്ധിച്ച് പഠിക്കുന്നതിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. വാക്സിൻ നിർമാണ കമ്പനികൾ അവർക്കാവശ്യമായ പൊതു സൗകര്യങ്ങൾ ലഭ്യമായാൽ കേരളത്തിൽ അവരുടെ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി മുൻകൈയെടുത്ത് ലൈഫ് സയൻസ് പാർക്ക് വാക്സിൻ ഉൽപാദനം കമ്പനികളുമായി ആശയവിനിമയം നടത്തി അവരുടെ യൂണിറ്റുകൾ സ്ഥാപിക്കുവാനുള്ള സാധ്യത ആരായും. കൂടാതെ ദീർഘകാല അടിസ്ഥാനത്തിൽ ബാക്കി നിർമ്മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിൻ ഗവേഷണ കേന്ദ്രം കേരളത്തിൽ ആരംഭിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഇതിനായുള്ള ഗവേഷണങ്ങൾ ആരംഭിക്കും.
കേരളത്തില്‍ വാക്സിൻ ഗവേഷണ കേന്ദ്രം: 10 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം - vaccine manufacturing
വാക്സിൻ സംസ്ഥാനത്ത് തന്നെ നിർമിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമിക്കുന്നതിനും ഗവേഷണത്തിനുമായി പത്തുകോടി രൂപ വകയിരുത്തി. പ്രാരംഭ ചെലവുകൾക്കായാണ് ഇത്രയും തുക വിലയിരുത്തിയിരിക്കുന്നത്. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളായ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി, വി.എസ്.എസ്.സി ഇലക്ട്രോണിക്സ് ടെസ്റ്റ് ലബോറട്ടറി, സർവ്വകലാശാലകൾ മറ്റ് ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കായാണ് ഈ തുക വിലയിരുത്തിയിരിക്കുന്നത്.
കൂടുതൽ വായനയ്‌ക്ക്:20, 000കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി