കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകരയിൽ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ - നെയ്യാറ്റിൻകര

വിളവൻകോട് പുന്നാക്കര സ്വദേശി പൊടിയൻ എന്ന് വിളിപ്പേരുള്ള ജിജിമോനാണ് അറസ്റ്റിലായത്.

1.500kg cannabis siezed from neyyattinkara native  cannabis siezed  നെയ്യാറ്റിൻകരയിൽ യുവാവിൽ നിന്ന് 1.500 കിലോ കഞ്ചാവ് പിടികൂടി എക്‌സൈസ് സംഘം  നെയ്യാറ്റിൻകര  കഞ്ചാവ് പിടികൂടി
നെയ്യാറ്റിൻകരയിൽ യുവാവിൽ നിന്ന് 1.500 കിലോ കഞ്ചാവ് പിടികൂടി എക്‌സൈസ് സംഘം

By

Published : May 30, 2021, 1:46 PM IST

തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് എക്സൈസ് സംഘത്തിന്‍റെ പിടിയിൽ. അമരവിളയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം 1.500 കിലോ കഞ്ചാവ് പിടികൂടിയത്. വിളവൻകോട് പുന്നാക്കര സ്വദേശി പൊടിയൻ എന്ന് വിളിപ്പേരുള്ള ജിജിമോനാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു. എന്നാൽ ജിജിമോനോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന കുപ്രസിദ്ധ കഞ്ചാവ് വിൽപനക്കാരൻ ഉണ്ടൻകോട് സനൽ ഓടി രക്ഷപ്പെട്ടു.

Also read: കാസർകോട് ടൂറിസ്റ്റ് ബസിൽ നിന്ന് 240 കിലോ കഞ്ചാവ് പിടികൂടി

ഇയാളെ പിടികൂടുന്നതിനുള്ള നടപടികൾ എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്. ബാലരാമപുരം ഭാഗത്ത് കച്ചവടം നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായ ജിജിമോൻ എക്സൈസിന് മൊഴി നൽകി. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ഹരിത്, ഉമാപതി, സതീഷ്കുമാർ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details