പത്തനംതിട്ട: കുടുംബത്തോടൊപ്പം പെരുന്തേനരുവി വെള്ളച്ചാട്ടം സന്ദര്‍ശിച്ച യുവാവിനെ ഒഴുക്കിപ്പെട്ടതിനെ തുടര്‍ന്ന് കാണാതായി. പൊന്‍കുന്നം തുറുവാതുക്കല്‍ സാജന്‍റെ മകന്‍ എബി സാജനെയാണ് (22) കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം 5.45 നാണ് സംഭവം.
പാറയില്‍ നിന്ന് തെന്നി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു. കൊല്ലമുളയിലുള്ള ബന്ധുവീട്ടിലെത്തിയ സാജനും കുടുംബവും വെള്ളച്ചാട്ടം കാണാനെത്തുകയായിരുന്നു. റാന്നി ഫയര്‍ഫോഴ്‌സും പെരുനാട് പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.