പത്തനംതിട്ട: ആറന്മുളയിൽ മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലയ്ക്ക് പരുക്കേറ്റ യുവാവ് മരിച്ചു. ആറന്മുള എരുമക്കാട് കളരിക്കോട് സ്വദേശി സജി(46) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ഇടയാറന്മുള കളരിക്കോട് വടക്കേതില്‍ റോബിന്‍ ഏബ്രഹാം (26)നെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഘട്ടനത്തില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഒരാൾ അറസ്റ്റിൽ - YOUTH KILLED IN PATHANAMTHITTA
മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ആറന്മുള എരുമക്കാട് കളരിക്കോട് സ്വദേശി സജി ആണ് മരിച്ചത്
ആക്രമണത്തിൽ പരിക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി ഒമ്പതു മണിയോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലായിരുന്നു സംഭവം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് സജിയും റോബിനും തമ്മിൽ വാക്കേറ്റവും സംഘട്ടനവും ഉണ്ടായത്.
തടയാൻ ശ്രമിച്ച സന്തോഷിനും മര്‍ദനമേറ്റു. തലയ്ക്ക് അടികൊണ്ട് ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്ന് പുലര്‍ച്ചെ രണ്ടിന് മരിക്കുകയായിരുന്നു.