കേരളം

kerala

ETV Bharat / state

അടൂരിൽ വീണ്ടും വീണ ജോർജിന് എതിരെ പോസ്റ്റർ, ഇത്തവണ യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധത്തിന് - ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം

അടൂർ കരുവാറ്റ ഓർത്തഡോക്‌സ് പള്ളിയുടെ സമീപമുള്ള മതിലിലാണ് പോസ്റ്ററുകൾ പതിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.

വീണ ജോർജ്  യൂത്ത് കോണ്‍ഗ്രസ്  Veena George  Youth Conress  ഏബല്‍ ബാബു  വീണ ജോർജിനെതിരെ യൂത്ത് കോണ്‍ഗ്രസ്  POSTERS AGAINST VEENA GEORGE  ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം  വീണ ജോര്‍ജിനെതിരെ വീണ്ടും പോസ്റ്റർ
വീണ ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ്

By

Published : Apr 11, 2023, 2:36 PM IST

വീണ ജോര്‍ജിനെതിരെ വീണ്ടും പോസ്റ്റർ

പത്തനംതിട്ട:ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ടയിൽ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് സഭാംഗവുമായ ഏബല്‍ ബാബുവിന്‍റെ അടൂരിലെ വീട്ടില്‍ നിന്ന് കാര്‍ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം ശക്തം. പത്തനംതിട്ടയിൽ ആരും കാണാതെയാണ് പോസ്റ്റർ പതിച്ചതെങ്കിലും ഇന്നലെ അടൂരിൽ പരസ്യമായി മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ പതിക്കുകയായിരുന്നു.

സഭ തര്‍ക്കത്തിലും ചര്‍ച്ച്‌ ബില്ലിലും വീണ ജോര്‍ജ് മൗനം വെടിയണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനത്തിന്‍റെ പേരിൽ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചത്. അടൂർ കരുവാറ്റ ഓർത്തഡോക്‌സ് പള്ളിയുടെ സമീപമുള്ള മതിലിലാണ് പോസ്റ്ററുകൾ പതിച്ചത്. ഈസ്റ്റർ രാത്രിയിലെ പൊലീസ് അതിക്രമത്തിൽ മന്ത്രി വീണ ജോർജ് മറുപടി പറയണമെന്നും ഒസിവൈഎം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് ഭീഷണി അവസാനിപ്പിക്കണമെന്നും പോസ്റ്ററിലുണ്ട്.

സഭയ്ക്ക് അറിയില്ലെന്ന്: ഇതിനിടെ മന്ത്രി വീണ ജോര്‍ജിനെതിരായി ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്‍റെ പേരില്‍ പത്തനംതിട്ടയിലും ഇപ്പോള്‍ അടൂരിലും പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററുകള്‍ പ്രസ്ഥാനത്തിന്‍റെയോ ഭദ്രാസന മെത്രപോലീത്തായുടെ അനുവാദത്തോടെയോ അല്ലെന്ന് ഓർത്തഡോക്‌സ് സഭ അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ അറിയിച്ചു.

ഇത്തരത്തില്‍ ഒരു നിലപാട് നാളിതുവരെ ഭദ്രാസനമോ ഭദ്രാസന യുവജന പ്രസ്ഥാനമോ സ്വീകരിച്ചിട്ടില്ല. പരിശുദ്ധ സഭ പൊതുവിലെടുക്കുന്ന നിലപാടുകള്‍ അനുസരിച്ച്‌ മാത്രമായിരിക്കും ഭദ്രാസനവും ഭദ്രാസനത്തിലെ ആധ്യാത്മിക സംഘടനകളും നിലകൊള്ളുക എന്നും മെത്രാപ്പോലീത്ത അറിയിച്ചു.

പ്രതിഷേധം ശക്‌തമാക്കുന്നു: മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി യോഗം ഇന്ന് പത്തനംതിട്ടയില്‍ നടക്കും. വീണ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് സഭാംഗവുമായ ഏബല്‍ ബാബുവിന്‍റെ വീട്ടില്‍ നിന്ന് കാര്‍ കസ്റ്റഡിയിലെടുത്ത വിഷയം ഉൾപ്പെടെ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. പിടിച്ചെടുത്ത കാറിലാണ് ഏബൽ ബാബു പള്ളികളുടെ മുന്നില്‍ പോസ്‌റ്റര്‍ പതിക്കാന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പ്രതികരണവുമായി സിപിഎം: വീണ ജോർജിനെതിരെ നടക്കുന്ന പോസ്റ്റർ പ്രചാരണത്തിൽ പ്രതിഷേധവുമായി സിപിഎം ജില്ല നേതൃത്വവും രംഗത്തെത്തി. രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ തരംതാഴ്ന്ന പ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തയ്യാറാകുമെന്നതിന്‍റെ തെളിവാണ് പത്തനംതിട്ട നഗരത്തിലുൾപ്പെടെ നടത്തിയ പോസ്റ്റര്‍ പ്രചാരണമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു കുറ്റപ്പെടുത്തി.

പ്രതിഷേധം നേരിട്ട് അറിയിക്കാം: 'ഓര്‍ത്തഡോക്‌സ് യുവജനം' എന്നൊരു പ്രസ്ഥാനം ഇല്ല എന്നായിരുന്നു പോസ്‌റ്ററുകളോടുള്ള മന്ത്രി വീണ ജോര്‍ജിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും ജനങ്ങള്‍ക്ക് അറിയാമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ നേരിട്ട് തന്നെ അറിയിക്കാമെന്നും മന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.

രാത്രിയുടെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കുകയല്ല വേണ്ടതെന്നും മന്ത്രി കുറ്റപ്പെടുത്തി. താന്‍ മത്സരിച്ച മുന്‍ തെരഞ്ഞെടുപ്പുകളിലും ധാരാളം വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നുവെന്നും വീണ ജോര്‍ജിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭ എന്ന് നേരത്തെയും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും മന്ത്രി വ്യക്‌തമാക്കി. ഈ വ്യാജ പ്രചരണങ്ങളിൽ ചില മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details