കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകൾ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ - spreading obscene photos

കോന്നി ഇളകൊള്ളൂർ ഐടിസിക്ക് സമീപം നാരകത്തിൽ മൂട്ടിൽ തെക്കേതിൽ ടിനു തോമസ്, ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് താമസിക്കുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്

പത്തനംതിട്ട കോന്നി ഇളകൊള്ളൂർ രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകൾ Youth arrested spreading obscene photos minors
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകൾ പ്രചരിപ്പിച്ചതിന് യുവാക്കൾ അറസ്റ്റിൽ

By

Published : Jun 28, 2020, 7:26 AM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും കൈയിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും യുവാക്കൾ അറസ്റ്റിൽ. കോന്നി ഇളകൊള്ളൂർ ഐടിസിക്ക് സമീപം നാരകത്തിൽ മൂട്ടിൽ തെക്കേതിൽ ടിനു തോമസ്, ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് താമസിക്കുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയുടെ ഭാഗമായി കോന്നിയിലും പുളിക്കീഴും നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്. ജില്ലാ പൊലീസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഇവര്‍ നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്‍റെ നിർദേശാനുസരണം ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസിന്‍റെയും സൈബർ സെല്ലിന്‍റെയും സഹായത്തോടെ കോന്നി പൊലീസ് ഇൻസ്പെക്ടർ പിഎസ് രാജേഷ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details