പത്തനംതിട്ട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബന്ധുവായ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയായ റോയ് വർഗീസാണ് (34) അറസ്റ്റിലായത്. ബന്ധുവായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; ബന്ധുവായ യുവാവ് അറസ്റ്റില്‍ - അശ്ലീല വീഡിയോ
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി
പോക്‌സോ കേസില്‍ അറസ്റ്റിലായ റോയ് വർഗീസ്(34)
ഒക്‌ടോബര്‍ 3,4 ദിവസങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. പെണ്‍കുട്ടി അതിക്രമ വിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗിക അതിക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എം.ആര്‍ സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.