പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് അറസ്റ്റില്‍. പത്തനംതിട്ട വെട്ടിപ്രം പ്ലാവിനാക്കുഴി സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപാണ് അറസ്റ്റിലായത്. കലഞ്ഞൂരിൽ നിന്നും പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കോന്നി അതുമ്പുംകുളം ചെങ്ങറ സമരഭൂമിയിലെ ഷെഡ്ഡില്‍ വച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഓഗസ്റ്റ് 5, 30 തീയതികളിലായാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സെപ്റ്റംബര്‍ ഒന്നിന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വ്യാഴാഴ്ച(01.09.2022) വൈകിട്ട് കലഞ്ഞൂരിൽ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു.