പത്തനംതിട്ട: ഒളിവില്‍ പോയ കഞ്ചാവ് കേസ് പ്രതി ഒമ്പത് മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. ചങ്ങനാശ്ശേരി നാലുകോട് സ്വദേശി സിജോ മോനാണ് (38) അറസ്റ്റിലായത്. ഇന്നലെ (സെപ്‌റ്റംബര്‍ 20) ആലുംതിരുത്തി കോളനിയില്‍ നിന്നാണ് തിരുവല്ല പൊലീസിന്‍റെ ഡാന്‍സാഫ് സംഘം ഇയാളെ പിടികൂടിയത്.
കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍
കഞ്ചാവ് കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിജോ ഒളിവില്‍ പോയത്
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ് കേസിനാസ്‌പദമായ സംഭവം. കവിയൂര്‍ കണിയാംപാറ റോഡില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സിജോയും കൂട്ടാളിയായ കവിയൂര്‍ സ്വദേശി ലിബിനും സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സംശയം തോന്നിയ പൊലീസ് കാറിനെ പിന്തുടർന്നതോടെ ഇരുവരും കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോള്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ ലിബിനെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. തിരുവല്ല എസ്ഐമാരായ അനീഷ് എബ്രഹാം, രാജൻ കെ, സിപിഒ പ്രവീൺ, എസ്ഐ അജി സാമുവല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.