പത്തനംതിട്ട: ആദിവാസി വിഭാഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജയകൃഷ്ണന് (22) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെൺകുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്. ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പെൺകുട്ടി പഠിച്ചു വന്നത്. നാല് ദിവസം മുൻപ് പെണ്‍കുട്ടി താമസിച്ച് പഠിക്കുന്ന ട്രൈബല്‍ ഹോസ്റ്റലില്‍ ആരോഗ്യ പരിശോധനയ്ക്കെത്തിയ ഡോക്ടര്‍മാരാണ് കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്.
സെപ്തംബര്‍ 14ന് ജയകൃഷ്ണൻ പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും വിവാഹം കഴിക്കാനെന്ന വ്യാജേന ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രദേശവാസികള്‍ തടഞ്ഞു നിർത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.