പത്തനംതിട്ട :ഫേസ്‌ബുക്ക്വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്ത കേസിൽ കാമുകൻ അറസ്റ്റിൽ. ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ നിസ്സാമുദ്ദീൻ കെ.ജെ (20) യാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2019 ല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാളുമായി പെണ്‍കുട്ടി പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു. ഈമാസം 15 ന് മകളെ കാണാനില്ലെന്ന മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാതാവുമായി വഴക്കിട്ടുപോയ പെണ്‍കുട്ടി കാമുകന്റെ നിര്‍ദേശമനുസരിച്ച് അയാൾക്കൊപ്പം മുണ്ടക്കയം ബസില്‍ കയറി പോകുകയായിരുന്നു.