കേരളം

kerala

ETV Bharat / state

ജില്ലയില്‍ ഒക്ടോബര്‍ 19 വരെ യെല്ലോ അലര്‍ട്ട് - പുതിയ കാലാവസ്ഥാ വാർത്തകൾ

കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചു

ജില്ലയില്‍ ഒക്ടോബര്‍ 19 വരെ യെല്ലോ അലര്‍ട്ട്

By

Published : Oct 17, 2019, 1:09 AM IST

Updated : Oct 17, 2019, 7:38 AM IST

പത്തനംതിട്ട:ജില്ലയില്‍ ഒക്ടോബര്‍ 19 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ പി.ബി നൂഹ് അറിയിച്ചു. മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാലും, മണിയാര്‍ ബാരേജിന് മുകള്‍ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍, മൂഴിയാര്‍, കക്കാട് ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉൽപ്പാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്.

പമ്പയുടെയും, കക്കാട്ടാറിന്‍റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Last Updated : Oct 17, 2019, 7:38 AM IST

ABOUT THE AUTHOR

...view details