കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ 31 വരെ മഞ്ഞ അലര്‍ട്ട് - pathanamthitta latest news

ജില്ലാ കലക്‌ട്രേറ്റിലും താലൂക്കാഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്

പത്തനംതിട്ടയില്‍ 31 വരെ മഞ്ഞ അലര്‍ട്ട്

By

Published : Oct 29, 2019, 8:36 AM IST

പത്തനംതിട്ട:കേരളത്തില്‍ ശക്തമായ കാറ്റോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ 31 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് അറിയിച്ചു. മണിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിട്ടേക്കും. പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജില്ലാ കലക്‌ട്രേറ്റിലും താലൂക്കാഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. പൊതുജനങ്ങള്‍ക്ക് ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കലക്‌ട്രേറ്റ് -0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല - 0469 2601303, കോഴഞ്ചേരി - 04682222221, മല്ലപ്പളളി - 0469 2682293, അടൂര്‍ - 04734 224826, റാന്നി - 04735 227442, കോന്നി - 0468 2240087.

ABOUT THE AUTHOR

...view details