പത്തനംതിട്ട:വർഷങ്ങൾ നീണ്ട ദുരിതത്തിനാശ്വാസം കിട്ടിയ സന്തോഷത്തിലാണ് കോന്നി അരുവാപ്പുലം ആവണിപ്പാറ ആദിവാസി കോളനി നിവാസികൾ. മണ്ണെണ്ണ വിളക്കിന്‍റെ തിരിനാളത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയ 33 കുടുംബങ്ങളുള്ള ഇവിടേക്ക് വൈദ്യുതി എത്തിയതിന്‍റെ സന്തോഷമാണ് ഓരോ മുഖത്തും. വളരെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് രണ്ട് ജില്ലകൾക്ക് നടുവിൽ വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വൈദ്യുതി എത്തിയത്. പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് ആവണിപ്പാറ വൈദ്യുതീകരിച്ചത്.
വർഷങ്ങൾ നീണ്ട ദുരിതത്തിനാശ്വാസം; ആവണിപ്പാറയിൽ വൈദ്യുതിയെത്തി - light
പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് ആവണിപ്പാറയില്‍ വൈദ്യുതി എത്തിച്ചത്.
പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ മൂഴി വരെ 1.8 കിലോമീറ്റര്‍ ദൂരം ഓവര്‍ ഹെഡ് എബിസി കേബിളും, മൂഴി മുതല്‍ കോളനിയ്ക്ക് മറുകരയില്‍ അച്ചന്‍കോവില്‍ ആറിന്‍റെ തീരം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിളും ഉൾപ്പെടെ 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതിയെത്തിക്കുന്നത്. കോളനിക്കുള്ളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും 35 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. കോളനിയിലെ 33 വീടുകള്‍ക്കുള്ള വയറിംഗ് ജോലികള്‍ ഗ്രാമ പഞ്ചായത്താണ് ചെയ്തു കൊടുത്തത്. ഇവിടെയുള്ള അംഗന്‍വാടിക്കും കണക്ഷന്‍ നല്കി കഴിഞ്ഞു.