പത്തനംതിട്ട: അന്താരാഷ്‌ട്ര വനിത ദിനാഘോഷത്തോട് അനുബന്ധിച്ച് വനിത ശിശു വികസന ഓഫീസിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ റോഡുകളില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട വനിത ശിശു വികസന ഓഫീസില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം സെന്‍ട്രല്‍ ജങ്‌ഷനില്‍ എത്തി തിരിതെളിച്ച് സമാപിച്ചു. മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രെയിനര്‍ എസ്. അഭിലാഷ് വനിതകള്‍ക്കായി വനിത ശിശു വികസന ഓഫീസ് ഗ്രൗണ്ടില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പരിശീലനം നല്‍കി.
വനിത ദിനാഘോഷം; രാത്രി നടത്തവുമായി പത്തനംതിട്ട - night walk
വനിതകള്‍ക്കായി വനിത ശിശു വികസന ഓഫീസ് ഗ്രൗണ്ടില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പരിശീലനവും നൽകി
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, സാമൂഹ്യ സേവന മേഖല പ്രവര്‍ത്തക ബേബിക്കുട്ടി ഡാനിയേല്‍, പത്തനംതിട്ട ഗവണ്‍മെന്‍റ് ഓള്‍ഡ് ഏജ് ഹോം മേട്രണ്‍ വിജി ജോര്‍ജ്, വനിത ശിശു വികസന ഓഫീസ് സീനിയര്‍ ക്ലാര്‍ക്കുമാരായ മാജ എല്‍സി ചെറിയാന്‍, അനിത കുമാരി, രശ്‌മി, വനിത ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് സ്വപ്‌ന, ഒ.എസ്.പി സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റർ സൗമ്യ ജോസഫ്, ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച്. താഹിറാ ബീവി, വനിത ശിശു വികസന ഓഫീസര്‍ എല്‍. ഷീബ എന്നിവര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു.