കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ വനിതാ പൊലീസ് സ്റ്റേഷന് അനുമതി - വനിതാ പൊലീസ് സ്റ്റേഷൻ

സംസ്ഥാനത്തെ പതിനൊന്നാമത്തെ വനിതാ സ്‌റ്റേഷനായി പത്തനംതിട്ട

ഇനി പത്തനംതിട്ടയിലും വനിതാ പൊലീസ് സ്റ്റേഷൻ

By

Published : Nov 9, 2019, 3:29 PM IST

പത്തനംതിട്ട:പത്തനംതിട്ടയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഇതിലേക്കായി 19 തസ്‌തികകളും രൂപീകരിച്ചിട്ടുണ്ട്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, ഒരു സബ് ഇന്‍സ്‌പെക്‌ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്‌തികകള്‍ ഉണ്ടാവുക. ജില്ലകളിലെ വനിതാ സെല്‍, റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തസ്‌തികകകള്‍ പുനര്‍വിന്യസിക്കുന്നത്. വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തേണ്ടുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പൊലീസ് സ്റ്റേഷനുകളാണ് ഉളളത്.

ABOUT THE AUTHOR

...view details