കേരളം

kerala

ETV Bharat / state

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിത കമ്മിഷന്‍ - women commission chairperson human sacrifice

വിദ്യാഭ്യാസം ഏറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂരകൃത്യങ്ങള്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണെന്ന് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

വനിത കമ്മിഷന്‍  വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍  പി സതീദേവി  കേരളത്തിൽ നരബലി  ഇലന്തൂരില്‍ നരബലി  അന്ധവിശ്വസം  അന്ധവിശ്വസത്തിന്‍റെ പേരിൽ സ്ത്രീകളെ കൊലപ്പെടുത്തി  സ്ത്രീകൾ കൊല്ലപ്പെട്ടു  സ്ത്രീകളെ നരബലി ചെയ്‌തു  women commission chairperson p sathidevi  human sacrifice in kerala  black magic in kerala  women commission chairperson human sacrifice  women commission on human sacrifice
നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിത കമ്മിഷന്‍

By

Published : Oct 11, 2022, 4:22 PM IST

Updated : Oct 11, 2022, 10:34 PM IST

പത്തനംതിട്ട: അന്ധവിശ്വസത്തിന്‍റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിത കമ്മിഷന്‍

വിദ്യാഭ്യാസം ഏറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂരകൃത്യങ്ങള്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുവാന്‍ സ്ത്രീകള്‍ തയാറാകുന്നുവെന്നതും ചര്‍ച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നരബലി അടക്കമുള്ള ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ച ചെയ്‌തിരുന്നത്. ഇപ്പോള്‍ സാക്ഷര കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വിഷമകരമായ കാര്യമാണെന്നും സതീദേവി പറഞ്ഞു.

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിത കമ്മിഷന്‍

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പൊലീസ് നടത്തിയ ജാഗ്രതയോടു കൂടിയുള്ള അന്വേഷണത്തിന്‍റെ ഫലമായാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തു വരാന്‍ ഇടയായതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ചെയര്‍പേഴ്‌സനൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Last Updated : Oct 11, 2022, 10:34 PM IST

ABOUT THE AUTHOR

...view details