പത്തനംതിട്ട : ഭര്‍തൃമാതാവിനെ കയറ്റിവിടുന്നതിനിടെ യുവതി ട്രെയിനില്‍ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടനാണ് (32) മരിച്ചത്. ഇന്ന് (ശനിയാഴ്‌ച) രാവിലെ 11 മണിയോടെയാണ് അപകടം. ശബരി എക്‌സ്‌പ്രസില്‍ ഭർതൃമാതാവിനെ കയറ്റിവിടാനെത്തിയതായിരുന്നു അനു.
തിരിച്ചിറങ്ങുന്നതിനിടെ അനു കാല്‍ വഴുതി ട്രാക്കിലേക്ക് ; ട്രെയിനിനടിയില്‍പ്പെട്ട് ദാരുണാന്ത്യം - ട്രെയിനിനടിയില്‍ പെട്ട് യുവതി മരിച്ചു
മരിച്ചത് കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍
തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനടിയില്‍ പെട്ട് യുവതി മരിച്ചു
Also Read: വടക്കഞ്ചേരി അപകടം; യുവാക്കളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ
ലഗേജ് കമ്പാർട്ടുമെന്‍റിനുള്ളിൽ എത്തിച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. പെട്ടെന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.