സന്യാസിനി വിദ്യാർഥിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി - നിര്‍ദേശപ്രകാരമാണ് നടപടി
വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിൻ്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്

സന്യാസിനി വിദ്യാർഥിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസിനി വിദ്യാർഥിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിൻ്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.